കേരളാ ഫുഡ് ഉച്ചകോടി കൊച്ചിയില്‍

December 02, 2019 |
|
News

                  കേരളാ ഫുഡ് ഉച്ചകോടി കൊച്ചിയില്‍

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ രണ്ടാം കേരളാഫുഡ് സമ്മിറ്റ് കൊച്ചിയില്‍. ഡിസംബര്‍ 17, 18 തീയതികളിലായി ഹോട്ടല്‍ ഗ്രാന്റ് ഹയാത്തിലാണ് ഉച്ചകോടി നടക്കുക.' എമേര്‍ജിംഗ് ടെക്നോളജീസ് ഇന്‍ ഫുഡ് പ്രോസസിംഗ്, അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് കോള്‍ഡ് ചെയിന്‍' എന്ന തീം അടിസ്ഥാനമായി ഒരുക്കുന്ന ഉച്ചകോടിയില്‍ ഈ മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍, സജ്ജീകരണങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കും. മുന്‍ എക്സ്പോയില്‍ 75ഓളം എക്സിബിറ്റര്‍മാരായിരുന്നു പങ്കെടുത്തിരുന്നത്. ഈ വര്‍ഷവും മികച്ച പ്രാതിനിധ്യം പരിപാടിയില്‍ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ.

ഹോസ്പിറ്റാലിറ്റി പര്‍ച്ചേസ്് മാനേജേഴ്സ് ഫോറം, സൗത്ത് ഇന്ത്യ ഷെഫ്സ് അസോസിയേഷന്‍, ദ സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ബേക്കറി അസോസിയേഷന്‍ ഓഫ് കേരള തുടങ്ങിയവയുമായി സഹകരിച്ചാണ് സമ്മിറ്റ് ഒരുക്കുന്നത്. ഫുഡ് ഇന്‍ഡസ്ട്രിയിലെ മുന്‍നിര ബ്രാന്‍ഡുകളുമായി നേരിട്ട് ആശയവിനിമയം നടത്താനും പുതിയ അവസരങ്ങള്‍ കണ്ടെത്താനുമെല്ലാമുള്ള മികച്ച വേദിയാണ് എക്സ്പോ വഴി ഒരുങ്ങുന്നത്.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; രാഹുല്‍ ജഗദീഷ്- 8943885800

 

Related Articles

© 2025 Financial Views. All Rights Reserved